*മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി ജില്ലയിലെത്തുന്നു; പരാതി സമര്‍പ്പിക്കാം*
വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലയിലെത്തും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണും. നവംബര്‍ 21 ന് രാവിലെ 9.30 മുതല്‍ 12 വരെ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ നടക്കുന്ന ”മീറ്റ് ദി മിനിസ്റ്റര്‍” പരാതി പരിഹാര പരിപാടിയില്‍ മുന്‍കൂട്ടി പരാതി സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ പരാതികളും പ്രശ്നങ്ങളും രേഖാമൂലം തയ്യാറാക്കി നവംബര്‍ 10 ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും മാനന്തവാടി, വൈത്തിരി എന്നീ താലൂക്ക് വ്യവസായ ഓഫീസുകളിലും നേരിട്ട് സമര്‍പ്പിക്കാം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഫോണ്‍: 04936 202485.
*ഡോക്ടര്‍ നിയമനം*
ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസ്സല്‍ എന്നിവ സഹിതം നവംബര്‍ 8 ന് ഉച്ചയ്ക്ക് 2 ന് നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 262216.
*സീറ്റൊഴിവ്*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ബി.എസ്.സി കെമിസ്ട്രി കോഴ്സിലേക്ക് ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ യു.ജി ക്യാപ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 4 ന് ഉച്ചയ്ക്ക് 12 ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04936 204569.
*കളിസ്ഥലം; അപേക്ഷ ക്ഷണിച്ചു*
തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം ആവശ്യമുണ്ട്. താല്‍പ്പര്യമുള്ള ഭൂവുടമകള്‍ 15 ദിവസത്തിനകം ഭൂമിയുടെ രേഖകളും സെന്റിന് പ്രതീക്ഷിക്കുന്ന തുകയും സഹിതം തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 250435.
*വികസന സമിതി യോഗം മാറ്റി*
നവംബര്‍ 5 ന് നടത്താന്‍ നിശ്ചയിച്ച മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നവംബര്‍ 8 ന് രാവിലെ 10.30 ന് നടക്കും.
*ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ; സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം*
പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ”ഹരിതവിദ്യാലയം” റിയാലിറ്റി ഷോയില്‍ 2020 ജൂണ്‍ മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാലയങ്ങള്‍ക്ക് അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം. പാഠ്യ പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൈറ്റ് വിക്ടേഴ്സിലൂടെ ഡിസംബറിലാണ് സംപ്രേഷണം. വിജയികളാകുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നല്‍കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. നവംബര്‍ 4 നകം www.hv.kite.kerala.gov.in വിദ്യാലയങ്ങള്‍ അപേക്ഷ നല്‍കണം.