സര്‍വ്വേ ഓഫീസിലെ കയ്യാങ്കളിയില്‍ ഹെഡ് സര്‍വ്വെയര്‍ക്ക് എതിരെ നടപടി
മാനന്തവാടി താലൂക്ക് സര്‍വ്വേ ഓഫീസിലെ കയ്യാങ്കളിയില്‍ ഹെഡ് സര്‍വ്വെയര്‍ക്ക് എതിരെ നടപടി.എല്‍.ആര്‍.എം വിഭാഗത്തിന്റെ ചുമതലയുള്ള ഹെഡ് സര്‍വ്വെയര്‍ പ്രബിന്‍ സി പവിത്രനെ സ്ഥാനത്ത് നിന്ന് മാറ്റി.ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ സര്‍വ്വേ സുപ്രണ്ട് എസ് മംഗളനാണ് ഉത്തരവ് ഇറക്കിയത്.കഴിഞ്ഞ ആഴ്ച ഭൂമി തരമാറ്റുന്നതുമായി ബന്ധപ്പെട്ട് ഓഫീസ് സമയത്തിന് ശേഷം നടന്ന കൈയ്യങ്കളിയെ തുടര്‍ന്നാണ് തീരുമാനം.
പ്രബിന്‍ സി പവിത്രന്‍ നിര്‍വ്വഹിക്കുന്ന ചുമതലകളില്‍ നിന്നും മാറ്റാന്‍ മാനന്തവാടി തഹസില്‍ദാര്‍ ഉടന്‍ പ്രാബല്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിയുണ്ട്. കഴിഞ്ഞ അഴ്ച്ചയാണ് ഓഫിസിന്റെ പ്രവര്‍ത്തി സമയം കഴിഞ്ഞ് താലൂക്ക് സര്‍വ്വേ ഓഫിസില്‍ കൈങ്കളി നടന്നത്. ഇതു സംബന്ധിച്ച് സെഷ്യല്‍ ബ്രാഞ്ച് പോലിസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വിജിലന്‍സ് സര്‍വ്വേ ഓഫിസില്‍ പരിശോധനടത്തിയിരിന്നു. സിപിഐ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു.