നാഷ്ണല്‍ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍സ് ഫോറം ജില്ലാ പ്രസി പി പ്രഭാകരന്‍ നായര്‍ ബത്തേരിയില്‍ ഏകദിന ഉപവാസം നടത്തി. നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിക്കുന്നതിന്നെതിരെയും, ബഫര്‍സോണ്‍ ആശങ്കഅകറ്റണമെന്നാവശ്യപ്പെട്ടാണ് ബത്തേരിയില്‍ ഏകദിന ഉപവാസം നടത്തിയത്.
മാറിമാറി വന്ന കേരള സംസ്ഥാന സര്‍ക്കാറുകളുടെ പിടിപ്പുകേടാണ്ഈ പാത അട്ടിമറിക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്. നിലവില്‍ നടത്തിയ ഹെലിബോണ്‍ സര്‍വ്വേ പ്രഹസനമാണന്നും കേന്ദ്രത്തിന്റെയോ, കര്‍ണാടകയുടെയോ അനുമതിയില്ലാതെയാണ് സര്‍വ്വേ നടത്തിയതെന്നുമാണ് ആരോപണം.
സ്വതന്ത്രമൈതാനിയില്‍ നടന്ന ഉപവാസസമരം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഗഫൂര്‍ വെണ്ണിയോട് അധ്യക്ഷനായി. അഡ്വ. റ്റി എം റഷീദ്, റ്റി എല്‍ സാബു, പി വൈ മത്തായി, സി പി ഉമ്മര്‍, ബാബു പഴുപ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.