ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണം 28-ന് മാര്‍ച്ചും ധര്‍ണ്ണയും

0

കേരളത്തിലെ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് കര്‍ഷക മോര്‍ച്ച ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാറിന്റെയും മില്‍മയുടെയും കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് 28-ന് രാവിലെ 10 മണിക്ക് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്കും മില്‍മ ഓഫീസിലേക്കും കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജില്ലകളില്‍ 10% മുതല്‍ 50% വരെ ലോക്കല്‍ സെയില്‍ സഹകരണ സംഘങ്ങളിലൂടെ മില്‍മയിലെത്തുന്നു. തീറ്റപ്പുല്ലിന്റെ ക്ഷാമം രൂക്ഷമാവുകയും കാലിത്തീറ്റയുടെയും ഫീഡ് സപ്ലിമെന്റിന്റെയും വെറ്റിനറി മരുന്നുകളുടെയും ക്രമാധീതമായ വിലവര്‍ദ്ധനവ്, അന്യസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്ന പശുക്കളുടെ അമിത വില, രോഗങ്ങള്‍ തുടങ്ങി പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതില്‍ നിന്നും കര്‍ഷകന് രക്ഷനേടാന്‍ പാലിന് ഉത്പാദനച്ചിലവിന്റെ ആനുപാതികമായ് ലിറ്ററിന് രൂപ തോതിലെങ്കിലും വിലവര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവണം. സമസ്ത മേഖലയും വിലവര്‍ദ്ധനയില്‍ പൊറുതിമുട്ടിയിട്ടും കര്‍ഷന്റെ പാല്‍വില 2017 ന് ശേഷം കുട്ടിയിട്ടില്ല എന്നത് ക്ഷീരമേഖയോടുള്ള സര്‍ക്കാറിന്റെ സമീപനം വ്യക്തമാക്കുന്നു

മുന്നണികളും ഭരണവും മാറുന്നു എന്നതൊഴിച്ച് കര്‍ഷകന് ഗുണകരമാവുന്ന ഒന്നും തന്നെ മിലയും സര്‍ക്കാരും ചെയ്യുന്നില്ല.മില്‍മപാല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ മില്‍ക്കും സൊസൈറ്റികള്‍ക്കും ലാഭമുണ്ടെന്നൊഴിച്ചാല്‍ കര്‍ഷകന് നാമമാത്ര തുകയാണ് ലഭിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന തുക കര്‍ഷകന് നേരിട്ട് ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം വകാശങ്ങളെക്കുറിച്ച് വാചാലരാവുന്നവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെക്കിയാല്‍ കടമ മറക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പോസ്റ്റോഫീസിന് മുന്നില്‍ സമരം ചെയ്യിക്കുന്നവര്‍ ഇടതു വലതു മുന്നണികള്‍ ക്ഷീര കര്‍ഷകനെ തൊഴിലുറപ്പിലുള്‍പ്പെടുത്താന്‍ എന്തു നടപടിയാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഇവര്‍ പറഞ്ഞു.കേരളം ആവശ്യപ്പെട്ടാല്‍ അടുത്തബജറ്റിലുള്‍പ്പെടുത്തിയനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!