കൊമ്മയാട് കോണ്‍വെന്റില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍. ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം. സ്വന്തം ഭാഗം കോടതിയില്‍ സിസ്റ്റര്‍ ലൂസി തന്നെയാണ് വാദിക്കുക. അഭിഭാഷകന്‍ പിന്‍മാറിയതു കൊണ്ടാണ് നിയമ പരിജ്ഞാനമില്ലെങ്കിലും ന്യായം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി. വാദം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും സിസ്റ്റര്‍ ലൂസി.