സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 5,00,000 രൂപ മുതല്‍ 50,00,000 രൂപ വരെ പദ്ധതി തുകയുള്ള മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് പ്രകാരമുളള വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 15,00,000 രൂപയില്‍ കവിയാത്ത 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി ഒഴികെ ഏതൊരു സംരംഭത്തിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. 5 ലക്ഷം വരെ 7 ശതമാനവും 5 ലക്ഷത്തിനു മുകളില്‍ 9 ശതമാനവുമാണ് പലിശ നിരക്ക്. വായ്പാതുക പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202869, 9400068512.
താല്‍ക്കാലിക നിയമനം
ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിന് താല്‍ക്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍/മെക്കാനിക്കല്‍ ബി.ടെക്ക്/ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. എം.എസ് ഓഫീസ്/ഓട്ടോകാഡ് എന്നിവയിലുളള കംമ്പ്യൂട്ടര്‍ പരിജ്ഞാനം, ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തില്‍ 1 വര്‍ഷമോ കൂടുതലോ പ്രവൃത്തി ചെയ്ത പരിശീലന സര്‍ട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യത. ജില്ലയില്‍ സ്ഥിര താമസമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ സഹിതം കേരള ജല അതോറിറ്റി, സബ് ഡിവിഷന്‍, കല്‍പ്പറ്റ ഓഫീസില്‍ നവംബര്‍ 2 ന് രാവിലെ 10.30 ന് ഹാജരാകണം.
താല്‍ക്കാലിക നിയമനം
കോട്ടനാട് ഗവ. യു.പി സ്‌കൂളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജറാകണം. ഫോണ്‍: 04936 281198.
അക്കാദമിക് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം കിറ്റ്‌സ് ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത 55 ശതമാനം മാര്‍ക്കോടെ എം.കോം, എം.ബി.എ റഗുലര്‍ കോഴ്‌സ് പാസ്സായിരിക്കണം. അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 28 ന് രാവിലെ 11 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിച്ചവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ഫീസുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 205519.
സീറ്റൊഴിവ്
മാനന്തവാടി ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ഒഴിവുള്ളതും ഒഴിവു വരാന്‍ സാധ്യതയുള്ളതുമായ രണ്ടാം വര്‍ഷ ബി-ടെക്ക് (ലെറ്റ്) സീറ്റുകളിലേക്ക് എല്‍.ബി.എസ് ലെറ്റ് പ്രോസ്‌പെക്ടസിന് വിധേയമായി തല്‍സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക്ക് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. പ്രൈവറ്റ്/സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ നിലവില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം. പുതുതായി പ്രവേശനം നേടുന്നവര്‍ അന്നേ ദിവസം തന്നെ എല്ലാ അസ്സല്‍ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ ഫീസും അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecwyd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ നമ്പര്‍: 04935 257321.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയില്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഹിയറിംഗ് എയ്ഡ്, ഓര്‍ത്തോട്ടിക് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഹിയറിംഗ് എയ്ഡ് ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 2 ന് വൈകീട്ട് 4 നകവും ഓര്‍ത്തോട്ടിക് ഉപകരണങ്ങള്‍ക്കുള്ള ടെണ്ടര്‍ നവംബര്‍ 10 ന് വൈകീട്ട് 4 നകവും ലഭിക്കണം. ഇ-മെയില്‍ [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് https://etenders.kerala.gov.in/nicgep/app എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 203338, 203347.
മരം ലേലം
പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടാവസ്ഥയില്‍ നിന്നിരുന്നതും മുറിച്ചുമാറ്റപ്പെട്ടതുമായ മരങ്ങള്‍ നവംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ഫോണ്‍: 04936 202525.