കുരുന്നുകള്‍ക്കായി ബ്യൂട്ടി പാര്‍ലൊരുക്കി അധ്യാപകര്‍ അണിഞ്ഞൊരുങ്ങി വിദ്യാര്‍ത്ഥികള്‍
മുടി ചീവി പൗഡറിട്ട്, പൊട്ട് തൊട്ട് സുന്ദരികളും സുന്ദരന്‍മാരുമാരുമായി വിദ്യാര്‍ത്ഥികള്‍, കുട്ടികളെ ഒരുക്കുന്നതാവട്ടെ അധ്യാപികമാരും, മറ്റ് വിദ്യാര്‍ത്ഥികളും. കല്ലുപാടി ഗവ.എല്‍ പി സ്‌കൂള്‍ വേറെ ലെവലെന്ന്നാ ട്ടുകാര്‍.
കുളിച്ചൊരുങ്ങാന്‍ തോര്‍ത്തും സോപ്പും, വലിയ കണ്ണാടിക്കുമുന്നിലാവട്ടെ വ്യത്യസ്ത തരം പൗഡറും, മേക്കപ്പ് സാധനങ്ങളും. അലമാരക്ക് മുകളില്‍ നിറഞ്ഞിരിക്കുന്ന വിവിധ ഇനം പൊട്ടുകളുടെ ശേഖരം. പറയുന്നത് ഒരു ബ്യൂട്ടി പാര്‍ലറിനെ കുറിച്ചല്ല. കാക്കവയല്‍ കല്ലുപാടി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന ബ്യൂട്ടി റൂമിനെ കുറിച്ചാണ്. എല്‍കെജി മുതല്‍ നാലാം തരം വരെ 89 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഈ കുട്ടികളിലാവട്ടെ പകുതിയിലധികവും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമാണ്. യൂണിഫോമിലൂടെ മാത്രമുള്ള ഏകീകരണമല്ല കുട്ടികളില്‍ വേണ്ടെതെന്നും മറ്റ് കുട്ടികള്‍ അണിഞ്ഞൊരുങ്ങി വരുമ്പോള്‍ ഇതിന് കഴിവില്ലാത്ത വീട്ടില്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് കൂടി അണിഞ്ഞൊരുങ്ങാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവുമാണ് മറ്റ് സ്‌കൂളുകളില്‍ നിന്ന് കല്ലുപാടി സ്‌കൂളിനെ വേറിട്ട് നിര്‍ത്തുന്നത്.2018 ല്‍ റിബണ്‍ കെട്ടി, പൗഡര്‍ ഇട്ടു കൊടുത്ത് കൊണ്ട് തുടങ്ങിയ അധ്യാപകരുടെ ഈ മാതൃകാ പ്രവൃത്തനത്തിന് ഇന്നിപ്പോള്‍ ചിലവും ഏറെയാണ്. തീരുന്ന മുറക്ക് പൗഡറും ക്രീമുകളും അനുബന്ധ സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ക്കുമായി 2500 മുതല്‍ 3000 രൂപ വരെയാണ് അധ്യാപകര്‍ സ്വന്തം കൈയ്യില്‍ നിന്നും ഇതിനായി ചിലവഴിക്കുന്നത്.ഷീജ, പുഷ്പലത, എന്നീ അധ്യാപകരുടെ നേതൃത്വത്തിലുള്ള അധ്യാപകരും,ശ്രീ ബാലയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും കുരുന്നുകള്‍ക്ക് കണ്ണെഴുതി പൊട്ട് തൊട്ട് അണിയിച്ചൊരുക്കുമ്പോള്‍ ആ മുഖങ്ങളില്‍ മിന്നി മറയുന്ന സന്തോഷം അത് തന്നെയാണ് അധ്യാപകരുടെയും മനസ്സ് നിറക്കുന്നത്.
ഈ ഉണര്‍വ്വോടെ പാടിയും ആടിയും പഠിച്ചും തങ്ങളുടെ ഓരോ ദിനവും ആനന്ദകരമാക്കുകയാണ് വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30 ഓടെ അണിഞ്ഞൊരുങ്ങുന്ന കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് പോവുമ്പോഴും ബ്യൂട്ടി റൂമില്‍ കയറി ഭംഗി നിലനിര്‍ത്തിയാണ് സ്‌കൂളില്‍ നിന്നും മടങ്ങാറ്.