കൃഷിയിറക്കാന്‍ കര്‍ഷകര്‍ വിളവെടുക്കാന്‍ വന്യമൃഗങ്ങള്‍

0

നെയ്ക്കുപ്പ ചെഞ്ചടി പാടശേഖരത്തിലാണ് കാട്ടാനകള്‍ ഇറങ്ങി വന്‍ കൃഷി നാശം വരുത്തിയത്.വനാതിര്‍ത്തിയിലെ വയലില്‍ കൃഷിയിറക്കിയ നെല്‍ക്കൃഷി കതിരിടും മുന്‍പ് കാട്ടാനക്കൂട്ടം നശിപ്പിച്ചു.നടവയല്‍ വില്ലേജില്‍ പാതിരി സൗത്ത് സെക്ഷന്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന നെയ്ക്കുപ്പ,ചെക്കിട്ട,ചെഞ്ചടി ഭാഗത്തെവയലില്‍ നെല്ല് കതിരായതോടെ കാട്ടാനയും , കാട്ടുപന്നിയും , കുരങ്ങ് ശല്യവുംഅതിരൂക്ഷമാണ്.
കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം ഏക്കര്‍ കണക്കിന് പാടത്തെ കൃഷി നശിപ്പിച്ചു.വയലില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് കാവല്‍മാടം കെട്ടി കവലിരിക്കുന്നതിനിടെ കര്‍ഷകര്‍ ഒന്ന് മയങ്ങി പോയ നേരം കൊണ്ടാണ് വയലില്‍ ഇറങ്ങിയ കാട്ടാനക്കുട്ടം നെല്‍ക്കൃഷി നശിപ്പിച്ചു.പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചാലും വയറു നിറയാതെ വയലില്‍ നിന്ന് കാട്ടാന തിരിച്ച് പോകാത്ത അവസ്ഥയാണ്.വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്നതും, അറ്റകുറ്റ പണി നടത്താത്തതുമാണ് ആനകള്‍ ഇറങ്ങാന്‍ കാരണം. വൈദ്യുതി വേലി അറ്റകുറ്റ പണി കാര്യക്ഷമമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.നെല്ല് കതിരിടും മുന്‍പ് വിളവെടുത്ത് വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ താണ്ഡവമാടുമ്പോള്‍ കണ്ണിര്‍ക്കയത്തിലായിരിക്കുകയാണ് നെല്‍കര്‍ഷകര്‍. രൂക്ഷമായ വന്യമൃഗ ശല്യം കാരണം ഇത്തവണ നിരവധി കര്‍ഷകര്‍ കൃഷി ഇറക്കാതെ പാടം തരിശിട്ടിരിക്കുകയാണ് , ആന ശല്യം അവഗണിച്ച് കൃഷിയിറക്കിയവരാണ് ഇപ്പോള്‍ ദുരിതത്തിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!