എന്‍.ഡി.അപ്പച്ചനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: ആദിവാസി കോണ്‍ഗ്രസ്
മാനന്തവാടി: ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റി. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഊര്‍ജ്ജസ്വലമായി നയിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ടവരാണ് കഴമ്പില്ലാത്ത ആരോപണവുമായി വരുന്നത്.
എന്‍.ഡി.അപ്പച്ചന് നേരെയുള്ള നീക്കത്തെ ആദിവാസി കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പ്രസിഡന്റ് ടി.കെ. ഗോപി അധ്യക്ഷനായി. കുഞ്ഞാമന്‍ തൊണ്ടര്‍നാട്, ഗീതാ ബാബു, ഉഷ വിജയന്‍, ബാലന്‍ മടത്തുംകുനി, സുരേഷ് പാലോട്ട്, ചന്തു പുല്ലോറ എന്നിവര്‍ സംസാരിച്ചു.