മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗ് ;സര്‍വ്വേ നടപടികള്‍ ആരംഭിച്ചു

0

വയനാട് മെഡിക്കല്‍ കോളേജില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതിനായി റവന്യു-പൊതുമരാമത്ത് വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.വയനാട് മെഡിക്കല്‍ കോളേജില്‍ 58.75 ലക്ഷം രൂപക്ക് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണവും ഇന്റേണല്‍ റോഡ് നിര്‍മ്മാണവും നടക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ ആരംഭിച്ചത്.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക വകയിരുത്തിയത്.ആശുപത്രിക്കുള്ളിലെ തകര്‍ന്ന അനുബന്ധ റോഡുകളും ഇതിന്റെ ഭാഗമായി നവീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികള്‍ നിലവില്‍ പുരോഗമിച്ച് വരുന്നു. പാര്‍ക്കിംഗ് ഏരിയയും ഇന്റേണല്‍ റോഡും പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടം തിരിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഏറെ ആശ്വാസമാകും.സര്‍വ്വേ വരും ദിവസങ്ങളിലും തുടരും. കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ച് ദ്രുതഗതിയില്‍ പാര്‍ക്കിംസൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.താലൂക്ക് സര്‍വ്വേയര്‍മാരായ പ്രീത് വര്‍ഗ്ഗീസ്, അനില്‍കുമാര്‍ പി കെ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അമൃത, വില്ലേജ് അസിസ്റ്റന്റ് വി കെ രാജന്‍ എന്നിവരാണ് സര്‍വ്വേ സംഘത്തിലുണ്ടായിരുന്നത്. പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!