കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്. ഗ്രാമപഞ്ചായത്ത് അംഗവും പ്രതിപക്ഷ നേതാവുമായിരുന്ന മരണപ്പെട്ട വി കെ ശശിധരന്റെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.22 ന് നാമ നിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. 25 നാണ് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് ഇറങ്ങിയതായി റിട്ടേണിങ്ങ് ഓഫീസര്‍ വ്യക്തമാക്കി.അടുത്ത മാസം 9 ന് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്താം തിയ്യതി തന്നെ ഫലപ്രഖ്യാപനവും നടത്തുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ക്രമീകരിച്ചിരിക്കുന്നത്.