സെര്‍വര്‍ തകരാര്‍; ആധാരം രജിസ്ട്രേഷന്‍ മുടങ്ങി

0

സെര്‍വര്‍ തകരാറില്‍, ജില്ലയില്‍ ഇന്ന് ആധാരം രജിസ്ട്രേഷന്‍ മുടങ്ങി. രാവിലെ 11 മണിമുതലാണ് സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങിയത്. ഇതോടെ ആധാരം രജിസ്ട്രേഷനായി ജില്ലയ്ക്കുപുറത്തുനിന്നെത്തിയവരടക്കം വൈകുന്നേരം വരെ കാത്തുനിന്നുമടങ്ങി. മുന്‍കാലങ്ങളില്‍ സെര്‍വര്‍ ഡൗണാകുന്ന സമയത്ത് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ഇന്ന് നല്‍കിയില്ലന്നും ആക്ഷേപം.

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ രാവിലെ മുതല്‍ തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ സ്തംഭിച്ചു. ഇതോടെ സബ്ബ് രജിസട്രേഷന്‍ ഓഫീസുകളില്‍ ആധാരം ചെയ്യാനായെത്തിയ ആളുകള്‍ കാത്തുനിന്നുവലയുകയും ചെയ്തു. സുല്‍ത്താന്‍ബത്തേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ 16 ടോക്കണാണ് ആധാരം ചെയ്യുന്നതിനായി ലഭി്ച്ചത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ സെര്‍വര്‍ ഡൗണായി സൈറ്റ് ലഭിക്കാതായി. തുടര്‍ന്ന് പതിനൊന്നുമണിക്ക് ഡൗണായ സെര്‍വര്‍ വൈകിട്ട് ഓഫീസ് ടൈം തീരുന്ന അഞ്ച്മണിയായിട്ടും പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ കാത്തുനിന്നുമടത്തുവര്‍ മടങ്ങുകയായിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നു രാവിലെ എത്തിയവരടക്കം ഇതില്‍പെടും. ഇന്ന് ആധാരം ചെയ്യുന്നതിന്നായി ടോക്കണ്‍ എടുത്തവര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇത് ക്യാന്‍സലാവും. അധികമാളുകളും ജോലികളഞ്ഞാണ് എത്തുന്നത്. അതിനാല്‍ തന്നെ നാളെ നേരത്തെയെത്തി വീണ്ടും ടോക്കണ്‍ എടുത്താല്‍മാത്രമേ രജിസ്ട്രേഷന്‍ ചെയ്യാനാകുകയുള്ളു. എന്നാല്‍ നാളെയും സെര്‍വര്‍ തകരാറ് പരിഹരിക്കപെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ തകരാറുകളോ അറ്റകുറ്റ പണികളോ നടക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ ലഭിക്കുമായിരുന്നുവെന്നും ഇന്നത് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ലന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!