ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അധ്യാപക നിയമനം

എ.എം.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താമസിച്ചു പഠിപ്പിക്കാന്‍ താല്‍പര്യമുള്ള, നിശ്ചിത ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9496165866, 04935293868.

ഗസ്റ്റ് അധ്യാപക നിയമനം

പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവിലുള്ള കംമ്പ്യൂട്ടര്‍ ലക്ച്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ ഒക്ടോബര്‍ 16 നകം www.gptcmdy.ac.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 17 ന് രാവിലെ 10 ന് പനമരം ഓഫീസില്‍ അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 293024.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ അധ്യാപകന്‍/അധ്യാപിക) തസ്തികയിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.എ.സി/ എന്‍.ടി.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 205519.

സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, എം.കോം, എം.എ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം കോഴ്‌സുകളില്‍ എസ്.ടി വിഭാഗത്തിലും, ഒന്നാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി, ബി.എ ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒ.ബി.എക്‌സ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ക്യാപ് രിജിസ്‌ട്രേഷന്‍ നടത്തിയ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04936 204569.

സ്‌പോട്ട് അഡ്മിഷന്‍

ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2022-2024 അധ്യയന വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബര്‍ 17 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ മാറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0477 2267602, 9746125234, 9847961842, 8301890068.

Leave A Reply

Your email address will not be published.

error: Content is protected !!