മാനന്തവാടി ഉപജില്ലാ കായികമേള സമാപിച്ചു

0

മൂന്ന് ദിവസമായി മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന മാനന്തവാടി ഉപജില്ലാ കായികമേള സമാപിച്ചു. കാട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും ആതിഥേയ സ്‌കൂളായ മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 264 പോയന്റും രണ്ടാം സ്ഥാനം നേടിയ സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 124.5 പോയന്റും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആതിഥേയ സ്‌കൂളായ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 76 പോയന്റും കരസ്ഥമാക്കി.
സമാപന സമ്മേളനം മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി പി ബിനു അധ്യക്ഷത വഹിച്ചു.മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍ സമ്മാനദാനംനടത്തി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റന്‍, കൗണ്‍സിലര്‍ വി.യു.ജോയി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ്, ഹെഡ്മിസ്ട്രസ്സി, മദര്‍ പി.ടി.എ.പ്രസിഡന്റ് അഡ്വ: ഗ്ലാഡീസ് ചെറിയാന്‍, എ.ഇ ഒ ഗണേഷ് എം.എം, ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപിക സി.രാധിക, പി.മുരളിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!