ഹിജാബ് നിയന്ത്രണം: വിധി ഇന്ന്

0

കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിച്ച സര്‍ക്കാര്‍ തിരുമാനത്തിനെതിരായ ഹര്‍ജികളില്‍ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 22 ന് ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റിയിരുന്നു.മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നതില്‍ അടക്കം തിരുമാനം ഇന്നുണ്ടാകും.ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി ഗേള്‍സ് കോളജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 15 ന് ഹൈക്കോടതി തള്ളിയിരുന്നു. 2022 ഫെബ്രുവരി 5ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചില മുസ്ലീം പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.സര്‍ക്കാരിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹിജാബ് പ്രശ്‌നവും സമരവും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന ആണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാര്‍ ശ്രമിക്കുന്ന ശക്തികള്‍ ഇതിന് പിന്നില്‍ ഉണ്ടെന്നും കേന്ദ്രം വാദിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!