ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2021-22 വര്‍ഷം ഡിഗ്രി, പി.ജി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്‌സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, ഇ.മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, മാര്‍ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 31 നകം ലഭ്യമാക്കണം. വൈത്തിരി താലൂക്കിലുളളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതത് പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലാണ് നല്‍കേണ്ടത്.

ഡാറ്റാ ജേര്‍ണലിസം പരിശീലനം

പത്രപ്രവര്‍ത്തകര്‍ക്ക് കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റയില്‍ പരിശീലനം നല്‍കുന്നു. ടെക്‌നോപാര്‍ക്ക് ഫേസ് 4 ല്‍ ഉള്ള ഡിജിറ്റല്‍ സര്‍വകലാശാല ക്യാമ്പസില്‍ നവംബര്‍ 11, 12 തീയതികളില്‍ നടക്കുന്ന പരിശീലനത്തിന് ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് – https://www.duk.ac.in/ccseep/Datajournalism/index.php;email:eep@duk.ac.in

ലേലം

ജില്ലാ സ്റ്റേഷനറി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കുപ്പാടി വില്ലേജ് ഓഫീസ്് പരിധിയിലെ ഇരുപത് സെന്റ് സ്ഥലത്തുളള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസില്‍ ഒക്ടോബര്‍ 27 ന് രാവിലെ 11 ന് നടക്കും. ഫോണ്‍ 04936 248120.

എല്ലാവരും ഉന്നതിയിലേക്ക്; സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. അസ്മ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്‌മാന്‍ ആദരിച്ചു. എല്ലാവരും ഉന്നതിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ പരിപാടികള്‍ നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, മെമ്പര്‍മാരായ ഷിബു പോള്‍, ഫൗസിയ ബഷീര്‍, ആയിഷാബി, സി. രാഘവന്‍, അരുണ്‍ ദേവ്, ലക്ഷ്മി കേളു, എസ്.സി ഡി.ഒ സി. ശ്രീനാഥ്, എസ്.സി പ്രമോട്ടര്‍ സി. ശരത് തുടങ്ങിയവര്‍ സംസാരിച്ചു.

ഹാച്ചറി ലേബേഴ്‌സ് നിയമനം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കാരാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഹാച്ചറി ലേബേഴ്‌സ് നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണം. അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍, ഗാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കും ഫിഷര്‍മെന്‍/ഫിഷറീസ് സൊസൈറ്റി അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ ഒക്ടോബര്‍ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 293214.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പകമൂല, ആലത്തൂര്‍, പുളിമൂട്കുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാം മൈല്‍, മൊക്കം, ഡോക്ടര്‍പടി എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രില്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പകച്ചാല്‍, കൊറ്റുകുളം, അരിച്ചാല്‍ കവല, കുറുമണി, കാക്കണംകുന്ന്, മുണ്ടക്കുറ്റി, മുസ്തഫ മില്ല് എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!