സുരേഷ് ഗോപി വാക്ക് പാലിച്ചു പാടിയമ്പം കോളനികാര്‍ക്ക് കുടിവെള്ള പദ്ധതി പ്രവര്‍ത്തി ആരംഭിച്ചു

0

മുന്‍ രാജ്യസഭ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി വാക്ക് പാലിച്ചു.പുതാടി പഞ്ചായത്ത് പാടിയമ്പം കോളനികാര്‍ക്ക് വേണ്ടി കുടിവെള്ള പദ്ധതി പ്രവര്‍ത്തി ആരംഭിച്ചു.ആദിവാസി കോളനി സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപി മാസങ്ങള്‍ക്ക് മുന്‍മ്പ് പാടിയമ്പം കോളനിയില്‍ എത്തിയത്.കോളനിയിലെ കുടിവെള്ള പ്രശനം പരിഹരിക്കാന്‍ , നടപടിയെടുക്കുമെന്ന് അന്ന് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍മ്മാണ ചുമതല.28ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ 24 ലക്ഷത്തോളം രൂപയാണ് എം പി ഫണ്ടില്‍ നിന്ന്

അനുവദിച്ചത്.

പുതാടി പഞ്ചായത്തിലെ അതിരറ്റ്ക്കുന്ന് പാടിയമ്പം കോളനിയിലെത്തിയ രാജ്യസഭ എംപി സുരേഷ് ഗോപി കോളനിക്കാരുടെ വികസന പ്രശനങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് കുടിവെളള പ്രശനത്തിന് ഫണ്ട് അനുവദിച്ചത്.കോളനിക്ക് താഴെയുള്ള വയലില്‍ വലിയ കിണര്‍ നിര്‍മ്മിച്ച് കുന്നിന് മുകളില്‍ ടാങ്ക് നിര്‍മ്മിച്ച് 28ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ 24 ലക്ഷത്തോളം രൂപയാണ് എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് എന്ന് പഞ്ചായത്തംഗം സ്മിത സജി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!