നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് ഇന്നും പരിശോധന.

0

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്.

ടൂറിസ്റ്റ് ബസ്സുകള്‍ അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്ക് എതിരെയും നടപടിയെടുക്കും. കോണ്‍ട്രാക്ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരിലെ പരിശോധന.

അതേസമയം വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!