കാപ്പിയും കുരുമുളകും മോഷണം പോയി

0

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയല്‍ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭൂമിയിലെ കാപ്പി തോട്ടത്തില്‍നിന്നാണ് നിന്നാണ് ക്വിന്റല്‍ കണക്കിന് കാപ്പി കള്ളന്‍മാര്‍ കടത്തി കൊണ്ടുപോയത്. കാപ്പി കൊമ്പുകള്‍ വെട്ടിയും ഒടിച്ചും ഒരുസ്ഥലത്ത് കൂടിയിടും പിന്നെ അടര്‍ത്തിയെടുത്ത് ചാക്കിലാക്കും പിന്നീട് ഇരുട്ടിന്റെ മറവില്‍ കടത്തികൊണ്ടുപോകും. ഇത്തരത്തില്‍ ലക്ഷങ്ങളുടെ കാപ്പിയാണ് സര്‍ക്കാര്‍ഭൂമിയില്‍നിന്നും കള്ളന്‍മാര്‍ കടത്തുന്നത്. അമ്പലവയല്‍ കൊളഗപാറ റോഡിലെ നൂറേക്കര്‍വരുന്ന ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭൂമിയിലെ തോട്ടത്തില്‍നിന്നാണ് മോഷണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സര്‍ക്കാരിന് ലക്ഷകണക്കിന് രൂപ വരുമാനം ലഭിച്ച തോട്ടങ്ങളില്‍ നിന്നാണ് ലക്ഷങ്ങളുടെ കാപ്പി കളളന്‍മാര്‍ അടിച്ചുമാറ്റുന്നത്. മോഷണത്തിനു പുറമെ നല്ല കാപ്പിചെടികള്‍ വെട്ടിനശിപ്പിക്കുന്നതും വ്യാപകമാണ്. ഫാമില്‍ ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് മോഷണം നടക്കുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്

ട്രൈബല്‍ ഫാമിലെ 200 ഏക്കര്‍ ഭൂമിയില്‍ ആകെ അഞ്ച് സ്ത്രീകളും ഒന്‍പത് പുരുഷന്‍മാരുമാണുള്ളത്, ഇവരാണ് തോട്ടം പരിപാലനവും വിളവെടുപ്പും നടത്തുന്നത്. കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ചീങ്ങേരി ട്രൈബല്‍ ഫാം സംരക്ഷിക്കണമെന്നും കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്നു മാവശ്യപ്പെട്ട് രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആദിവാസി ക്ഷേമസമിതി.

 

Leave A Reply

Your email address will not be published.

error: Content is protected !!