ക്ഷേമനിധി അംഗങ്ങള്‍ ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ.എസ്.ഐ.ഇ.പി.എഫ് പരിധിയില്‍ വരാത്തതും ആദായ നികുതി അടക്കുന്നതുമല്ലാത്ത 59 വയസ്സു വരെയുള്ള അംഗങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ ഹാജരായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡാറ്റാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 12 അക്ക ഐഡി കാര്‍ഡ് ലഭിക്കും.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തൊഴിലാളികള്‍ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ ഭാഗമായും കോവിഡ് മഹാമാരി , പ്രകൃതി ദുരന്തം എന്നിങ്ങനെ പലവിധ ദുരിതാശ്വാസ സേവന പദ്ധതികകളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഈ കാര്‍ഡ് വഴിയായിരിക്കും തൊഴിലാളികള്‍ക്ക് ലഭിക്കുക. ഫോണ്‍ 04936 206878
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2000 ജനുവരി മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത (ഐഡന്റിറ്റി കാര്‍ഡില്‍ 10/1999 മുതല്‍ 6/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ സീനിയോറിറ്റി പുന:സ്ഥാപിക്കാവുന്നതാണ്. എംപ്ലോയ്മെന്റ് ഓഫീസ് മുഖേന ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും, ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ റദ്ദായി പുനര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്.
അധ്യാപക നിയമനം
ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുകളുള്ള കണക്ക്, ഇംഗ്ലീഷ്, ഫിസിക്‌സ് , കോമേഴ്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നവംബര്‍ 2 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാക്കുക
ന്യൂട്രീഷനിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ എന്‍. പി . സി (ന്യൂട്രീഷന്‍ ആന്റ് പേരന്റിംഗ് ക്ലിനിക് ) ഐ സി.ഡി.എസ് ഓഫീസുകളിലേക്ക്
ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ് സി ന്യൂട്രീഷന്‍, ഫുഡ് സയന്‍സ്,ഫുഡ് ന്യൂട്രീഷന്‍ ക്ലിനിക്, ന്യൂട്രീഷന്‍. ഹോസ്പിറ്റല്‍ എക്‌സ്പീരിയന്‍സ്, ഡയറ്റ് കൗണ്‍സിലിംഗ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്, ന്യൂട്രീഷണല്‍ അസസ്മെന്റ്,പ്രെഗ്നന്‍സി കൗണ്‍സിലിംഗ് , ലാക്ടേഷന്‍ കൗണ്‍സിലിംഗ് ,തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 45 വയസ് ഒക്ടോബര്‍ 31 ന് 45 വയസ് കവിയാന്‍ പാടില്ല.അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 12 ന് 5 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ വയനാട്, കല്‍പ്പറ്റ-673122 ,എന്ന വിലാസത്തില്‍ ലഭ്യമാക്കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും https://drive.google.com/file/d/1kXCANqp4VnVbq2osbdkqEITtnLjapJT_/view?usp=sharing എന്ന ലിങ്ക് സന്ദര്‍ശിക്കുക.
കൂടിക്കാഴ്ച
മാനന്തവാടി ഉപജില്ലയിലെ ചേകാടി ഗവ.എല്‍.പി സ്‌കൂളില്‍ നിലവിലുള്ള രണ്ട് എല്‍. പി.എസ്.റ്റി ഒഴിവുകളിലേക്ക് നവംബര്‍ 3 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, ചെറുകാട്ടൂര്‍, പാക്കിസ്ഥാന്‍ കവല, താന്നിക്കല്‍, കൊയിലേരി വലിയ പാലം, ചോള വയല്‍, ഒരളേരിക്കുന്ന്, നടവയല്‍ കോളനി എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കുടിശ്ശിക നവംബര്‍ 25 വരെ അടയ്ക്കാം.
കേരള ജല അതോറിറ്റി സുല്‍ത്താന്‍ ബത്തേരി ഡിവിഷന്റെ കീഴിലെ കല്‍പ്പറ്റ ,സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷന്റെ പരിധിയിലുള്ള വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശികയുള്ള മുഴുവന്‍ ഉപഭോക്താക്കളും നവംബര്‍ 25 നകം കുടിശ്ശിക അടിയന്തിരമായി അടച്ച് തീര്‍ക്കണം. കേടായ വാട്ടര്‍ മീറ്ററുകള്‍ ലൈസന്‍സുള്ള പ്ലംബര്‍ മുഖേന ഓഫീസില്‍ അറിയിച്ച് മാറ്റി സ്ഥാപിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത്തരം കണക്ഷനുകള്‍ വിഛേദിക്കും. കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് മൂന്നു മാസ തവണകളായി പണമടയ്ക്കാനുള്ള സൗകര്യം നല്‍കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂളിവയല്‍ സബ് സ്റ്റേഷന്‍ റോഡ്, ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കണ്ണാടിമുക്ക് എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാര്‍ഷിക വികസന സമിതി യോഗം
ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മക്കോട്ടു കുന്ന്, ബി.എസ്.എന്‍ എല്‍ , കാവുംമന്ദം എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
സീറ്റൊഴിവ്
എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജില്‍ 2021-22 അധ്യയന വര്‍ഷം മൂന്നാം സെമസ്റ്റര്‍ എം.കോം കോഴ്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു സീറ്റൊഴിവ് ഉണ്ട്. അര്‍ഹരായവര്‍ നവംബര്‍ 5 ന് 3 മണിക്ക് മുമ്പായി കോളേജ് ട്രാന്‍സ്ഫറിനായുള്ള നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍ 04936 204569