800 രൂപയും ചെലവും തരൂ, കെഎസ്ആര്‍ടിസി ഞങ്ങളോടിക്കാം, കളക്ഷന്‍ ഉണ്ടാക്കുന്നത് കാണിക്കാം; യുവാവിന്റെ വൈറല്‍ കുറിപ്പ്

0

കെഎസ്ആര്‍ടിസിയെ കുറിച്ച് നിരവധി പരാതികള്‍ ഉയരുന്ന സമയമാണിത്.ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടും,
ശമ്പള പ്രതിസന്ധികള്‍ മൂലമുള്ള സമരങ്ങളും.പാസ് ചോദിച്ചുപോയ അച്ഛനെയും മകളെയും തല്ലിയതും,യാത്രക്കാരെ തെറി പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടതുമൊക്കെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് സമര പ്രഖ്യാപനവും വന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും അറിയിച്ചതോടെയാണ് താല്‍ക്കാലികമായി സമരം പിന്‍വലിച്ചത്.
ഇതിനിടയില്‍ വൈറലായിരികികുകയാണ് കെഎസ് ആര്‍ടിസി ഡ്രൈവറുടെ കുറിപ്പ്.സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗുമായാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിസമയം 12 മണിക്കൂര്‍ ആക്കിയതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതടക്കം പരാമര്‍ശിച്ചിക്കുന്ന കുറിപ്പില്‍ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്ത് നോക്കി നില്‍ക്കാതെ, ആദ്യം പണിയെടുത്തിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നും കുറിപ്പില്‍ പറയുന്നു.

വൈറലായ കുറിപ്പ്

ഡിയര്‍ കെഎസ്ആര്‍ടിസി എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി. പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ…? 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!