അമ്പലവയല്‍ ടൗണും ബസ് സ്റ്റാന്‍ഡ് പരിസരവും ശുചീകരിച്ചു
ഗാന്ധി ജയന്തിയോട് അനുബന്ധിച് ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണും ബസ് സ്റ്റാന്‍ഡ് പരിസരവും ശുചീകരണ പ്രവര്‍ത്തനം നടത്തി. ശുചീകരണ പ്രവര്‍ത്തിക്ക് പി എം അരവിന്ദന്‍, കെ പുരുഷോത്തമന്‍, എം ടി അനില്‍, കെ ആര്‍ ഷിനോജ്, കെ എം സഹദേവന്‍, കെ സജിത്ത്, വിപിന്‍ ദാസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി
സ്‌കൂള്‍ പരിസരം ശുചീകരണം നടത്തി.
വയനാട് സിആര്‍പിഎഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി യുടെ ആഭിമുഖ്യത്തില്‍ ഗവ. യു.പി സ്‌കൂള്‍ കണിയാമ്പറ്റ യില്‍ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരം ശുചീകരണം നടത്തി.സ്‌കൂള്‍പിടിഎ യും ശുചികരണത്തില്‍ സഹകരിച്ചു, തുടര്‍ന്ന് അധ്യാപകരുടെ സംഗീത വിരുന്ന് നടത്തി. ഡബ്ലുസിഡബ്ലുസിഎസ് രക്ഷധികാരി പ്രദീപ് എന്‍,പ്രസിഡന്റ്, ഷൗക്കത് അലി, ജോയിന്റ് സെക്രട്ടറി വിമല്‍, പിആര്‍ഒ ഇബ്രാഹിം, തോമസ് മാത്യു, അനീഷ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളമുണ്ട ടൗണും പരിസരവും വൃത്തിയാക്കി
ഗാന്ധിജയന്തി ദിനത്തില്‍ നബിദിനത്തിന് മുന്നോടിയായി വെള്ളമുണ്ട ടൗണും പരിസരവും വൃത്തിയാക്കി. വെള്ളമുണ്ട നൂറല്‍ ഇസ്ലാം മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്. ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. വെള്ളമുണ്ട ടൗണ്‍, പുളിഞ്ഞാല്‍ റോഡ്, മംഗലശ്ശേരി റോഡ്. സൈഡുകളിലെ കാടുകള്‍ വെട്ടി വൃത്തിയാക്കുകയും. ശുചീകരിക്കുകയും ചെയ്തു. മഹല്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.