നവരാത്രി: ബൊമ്മക്കൊലു ഒരുക്കി വയനാട്ടിലെ തമിഴ് ബ്രാഹ്‌മണ സമൂഹം

0

വയനാട്ടിലെ തമിഴ് ബ്രാഹ്‌മണ സമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങള്‍ പ്രത്യേകത നിറഞ്ഞതാണ്.ദിവസേന നിവേദ്യമൊരുക്കി പൂജയുമുണ്ട.് ഇതില്‍ പ്രധാനമാണ് ബൊമ്മക്കൊലു ഒരുക്കല്‍.വീട്ടിലും അമ്പലത്തിലുമായാണ് ആഘോഷമെല്ലാം, കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് ആഘോഷ ങ്ങള്‍ക്കെല്ലാം മുമ്പിലുണ്ടാവുക.

പ്രധാനം ബൊമ്മക്കൊലു തന്നെ. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത് ഇങ്ങനെയാണ് എത്ര പടികളെന്ന് നിശ്ചയിക്കുക. പടിയൊരുക്കി വര്‍ണാഭമായ പട്ട് വിരിച്ചാല്‍ പിന്നെ ബൊമ്മകള്‍ വെക്കാം. ആദ്യം സരസ്വതീദേവിയെയാണ് വെക്കുക. പിന്നെ ലക്ഷ്മീദേവി, പിന്നെ കൈവശമുള്ള പാവകള്‍ ഒന്നൊന്നായി അടുക്കും. അഷ്ടലക്ഷികളും ദശാവതാരവുമെല്ലാം നിര്‍ബന്ധമാണ്. ഓരോ പടിയിലും ഇരു വശത്തും കടുംനിറങ്ങളുള്ള പാവകള്‍. ഇതിനു മരപ്പാച്ചി എന്നു പറയും. പടിക്കു താഴെയും ഔചിത്യമനുസരിച്ച് പാവകളെ വെക്കാം. കൃഷ്ണന്റെ രാസലീലയും മറ്റു കഥാസന്ദര്‍ ഭങ്ങളുമെല്ലാം ഇത്തരത്തില്‍ പാവയൊരുക്കും. കേരളത്തിലുള്ളവര്‍ ശബരിമലയ്ക്ക് കെട്ടുനിറയ്ക്കുന്ന സന്ദര്‍ഭവം വിവരിച്ച് ബൊമ്മക്കൊല്ലുവില്‍ വെക്കും. ഒപ്പം ദീപാലങ്കാരങ്ങളും പൂക്കളും, വിളക്കുകൊളുത്തി എല്ലാദിവസവും പൂജയുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!