മീനങ്ങാടി സി.എച്ച് സി യില്‍ ഈവനിംഗ് ഒ.പി പ്രവര്‍ത്തനമാരംഭിച്ചു.ഉച്ചക്ക് 1 മണി വരെ പ്രവര്‍ത്തിച്ചിരുന്ന ഒ പി യില്‍, രോഗികള്‍ക്ക് നിന്ന് തിരിയാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. അനുഭവപ്പെടുന്ന തിരക്കും രോഗികളുടെ പരാതികളും വര്‍ദ്ധിക്കുന്നതിനിടെയാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഈവനിംഗ് ഒ.പി.തുടങ്ങുന്നതിനായി ഫണ്ട് അനുവദിച്ചത്.മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി തുടങ്ങുന്നതിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ നിര്‍വ്വഹിച്ചു. കെ. ഇവിനയന്‍ അധ്യക്ഷനായിരുന്നു. മീനങ്ങാടി സി . എച്ച് . സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ പി കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഒ . പി പ്രവര്‍ത്തിക്കുന്നത്.