ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ കേരളം; മന്ത്രിസഭായോഗത്തിൽ തീരുമാനം

0

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം.

കൂടുതൽ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. മെയ് മാസത്തിൽ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിൻ കേരളത്തിൽ എത്തിക്കാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സർക്കാരിന് ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ട്.

അതേസമയം, പ്രാദേശിക ലോക്ക് ഡൗൺ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ഇപ്പോൾ നടപ്പാക്കേണ്ടതില്ല എന്നാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് മിനി ലോക്ക് ഡൗൺ ഉണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കർഫ്യൂവും വൈകിട്ടോടെ കടകൾ എല്ലാം അടയ്ക്കാനും നിർദേശമുണ്ട്. നിലവിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം ലോക്ക് ഡൗൺ മതിയെന്ന തീരുമാനമാണ് ഇന്ന് മന്ത്രിസഭായോഗം കൈക്കൊണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!