ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കാന്‍ സാവകാശം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സാവകാശമുണ്ടെന്ന് എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 2019 ഡിസംബര്‍ 31ന് മുമ്പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇതിന് അഞ്ചുമാസം കൂടി സാവകാശമുള്ളതിനാല്‍ വില്ലേജ് ഓഫീസുകളില്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സില്‍ എസ്.സി/ എസ്.ടി സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പു സഹിതം സെപ്തംബര്‍ 30 വൈകിട്ട് 5 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 240351.

സീറ്റൊഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. എ.സി/എസ്.ടി/ ഒ.ഇ.സി / ഒ.ബി.എച്ച് വിദ്യാര്‍ത്ഥി കള്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍. 9747680868, 8547005077.

അധ്യാപക നിയമനം

മീനങ്ങാടി ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ മാത്്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 30 ന് രാവിലെ 10 കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247420.

Leave A Reply

Your email address will not be published.

error: Content is protected !!