കടുവയെ കൂട് വെച്ച് പിടികൂടണം എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തിലേക്ക്

0

 

കടുവയെ കൂട് വെച്ച് പിടികൂടണമെന്ന ആവശ്യവുമായി എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തിലേക്ക്. കൂട് വെയ്ക്കാം എന്ന് പറഞ്ഞ് വനം വകുപ്പ് തങ്ങളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്ന് ആരോപിച്ചാണ് വാകേരി കക്കടാം കുന്നിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ ദേശീയ പാത ഉപരോധമടക്കമുള്ള സമരത്തിനൊരുങ്ങുന്നത്.കാല്‍പ്പാടുകള്‍ കണ്ടതോടെ ഭീതിയിലായ തൊഴിലാളികള്‍ പണിക്ക് വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏദന്‍ വാലിയിലെ തൊഴിലാളികള്‍ ഇന്ന് പണിക്കിറങ്ങാതെ പ്രതിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 3 എസ്റ്റേറ്റിലേയും തൊഴിലാളികള്‍ പണിമുടക്കി സമരത്തിനിറങ്ങുന്നത്.

കക്കടം കുന്നിലെ ഏദന്‍ വാലി പ്ലാന്റേഷനിലെ വളര്‍ത്തുനായയെ കടുവ പിടികൂടിയതിന് പിന്നാലെ സമീപത്തായുള്ള
തെക്കേ തട്ടില്‍ പ്ലാന്റേഷന്‍, ഗ്രീന്‍വാലി എസ്റ്റേറ്റ്, തുടങ്ങിയ എസ്റ്റേറ്റുകളിലും കടുവയുടെ കാല്‍പ്പാടുകള്‍ തൊഴിലാളികള്‍ കണ്ടിരുന്നു. ഏദന്‍ വാലി എസ്റ്റേറ്റില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിക്കുകയും കടുവയെ പിടികൂടുന്നതിന് കൂടു വെക്കുമെന്നുമാണ് അറിയിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ വനം വകുപ്പില്‍ നിന്നും ഉണ്ടാവുന്നില്ലെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!