വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

0

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ 8-ാം തീയതിയാണ് അവധി. കോട്ടയം, എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,വയനാട് ജില്ലകളില്‍ 10നാണ് അവധി.14ന് മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് അവധി.

വോട്ടെടുപ്പ് ദിവസങ്ങളില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുന്നുണ്ടെന്ന കാര്യം ലേബര്‍ കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്നും പൊതുഭരണ സെക്രട്ടറിയിറക്കിയ ഉത്തരവില്‍ പറയുന്നു

Leave A Reply

Your email address will not be published.

error: Content is protected !!