പോപ്പുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് മൂളിത്തോട് സെയ്ദ് ഹൗസ് എസ് മുനീര്‍ (37) നെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെ പ്രേരണാകുറ്റം ചുമത്തിയാണ് മുനീറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇദ്ധേഹത്തോടൊപ്പം സമാന കുറ്റം ചുമത്തി പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി വെള്ളമുണ്ട പത്താം മൈല്‍ കടന്നോളി നൗഫല്‍ (36)നേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസം വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയില്‍ സ്വകാര്യ കാറും, മില്‍ക് ടാങ്കറും, പനമരം സ്റ്റേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ്സും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കൂടാതെ പലയിടത്തും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാണ്ട് ചെയ്തു. ഇന്നലെ വിവിധ കേസുകളില്‍ 22 പേരെയാണ് അറസ്റ്റ് ചെയ്തത് 19 പേര്‍ കരുതല്‍ തടവിലാണ്.