ചീങ്ങേരി സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി

0

തീര്‍ത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.ഒക്ടോബര്‍ 02 വരെ വിപുലമായ പരിപാടികളോടെയാണ് തിരുനാള്‍ നടത്തപ്പെടുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഭിവന്ദ്യ പിതാക്കന്‍മാരുടേയും ഭദ്രാസനത്തിലെ വൈദികരുടേയും കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ കൊണ്ടാടുന്നത്. പെരുന്നാള്‍ ദിനങ്ങളില്‍ രാവിലെ 07.00 ന് പ്രഭാതപ്രാര്‍ത്ഥനയും 08.00ന് വിശുദ്ധ കുര്‍ബ്ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പ്രസംഗവും, വൈകിട്ട് 06.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.സെപ്റ്റംബര്‍ 24 ന് വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ.പിസി.പൗലോസ് പുത്തന്‍പുരക്കല്‍ കൊടി ഉയര്‍ത്തിയതോടെയാണ് പെരുന്നാളിനു തുടക്കമായത്. . 24 ന് വൈകുന്നേരം യല്‍ദോ ബേസില്‍ സംഗമവും ഉണ്ടായിരിക്കും. ഓരോ ദിവസവും പ്രത്യേക നിയോഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. 25 ന് രാവിലെ 07.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 08.00 മണിക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടത്തും. തുടര്‍ന്ന് രാഷ്ട്രീയ,സാമൂഹ്യ,മത നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പുതുതായി ചുമതലയേറ്റ മെത്രാപ്പോലീത്തയെ ആദരിക്കലും പൊതു സമ്മേളനവും നടക്കും.28,29,30,തിയതികളില്‍ വൈകിട്ട് മണിക്ക് സന്ധ്യ പ്രാര്‍ത്ഥനയും ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സുവിശേഷ യോഗവും നടക്കും.പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ ഒക്ടോബര്‍ ഒന്നിന് രാവിലെ വി.കുര്‍ബ്ബാനയും വൈകുന്നേരം 5 മണിക്ക് മീനങ്ങാടി കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സീനോസ് തിരുമേനിയുടെ കബറിടത്തില്‍ നിന്നും മഞ്ഞപ്പാറ മോര്‍ അന്തോണിയോസ് ദൈവാലയത്തില്‍ നിന്നും ആരംഭിക്കുന്ന രണ്ട് തീര്‍ത്ഥയാത്രകളും കാരംകൊല്ലി കുരിശിന്‍ തൊട്ടിയില്‍ ഒന്നിച്ച് ധൂപപ്രാര്‍ത്ഥനയക്ക് ശേഷം പള്ളിയില്‍ എത്തിചേരും. 2-ാം തിയതി രാവിലെ 7.30 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 8.30-ന് ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!