പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മാനന്തവാടിയില്‍ പൂര്‍ണ്ണം

0

ഹര്‍ത്താല്‍ സംസ്ഥാനത്ത് പരക്കെ അക്രമം സൃഷ്ടിച്ചെങ്കിലും മാനന്തവാടിയില്‍ പൊതുവെ സമാധാനപരമായിരുന്നു. കെ.എസ്.ആര്‍.ടി.സി രാവിലെ ആറ് മണിക്ക് നടത്തിയ സര്‍വ്വീസിന്് നേരെ ആറാംമൈലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞതോടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചെങ്കിലും പോലീസ് അകമ്പടിയോടെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടെക്കുമടക്കം അഞ്ച് സര്‍വ്വീസുകള്‍ നടത്തി.സ്വകാര്യ ബസ്സുകള്‍ ഒട്ടും തന്നെ സര്‍വ്വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിരുന്നില്ല. മാനന്തവാടി, തലപ്പുഴ, വെള്ളമുണ്ട എന്നി സ്റ്റേഷന്‍ പരിധിയില്‍ 14 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. തലപ്പുഴ പോലീസ് സ്റ്റേഷനില്‍ 8 പേരെയും മാനന്തവാടിയില്‍ 2 പേരെയും വെള്ളമുണ്ടേ പോലീസ് സ്റ്റേഷനില്‍ 4 പേരെയുമാണ് കരുതല്‍ തടങ്കലില്‍ വെച്ചത്. മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!