ഗോത്ര സാരഥി വാഹനത്തില്‍ കര്‍ണ്ണാടക മദ്യം കടത്തി ഡ്രൈവര്‍ അറസ്റ്റില്‍
തിരുനെല്ലിയില്‍ ഗോത്ര സാരഥി വാഹനത്തില്‍ കര്‍ണ്ണാടക മദ്യം കടത്തിയ സംഭവത്തില്‍ അഞ്ചര ലിറ്ററോളം മദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍.തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡില്‍ നടത്തിയ വാഹന പരിശോധനയില്‍ കാട്ടിക്കുളം പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഗോത്ര സാരഥി ടാക്സി വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കാട്ടിക്കുളം എടയൂര്‍ക്കുന്ന് പുതുക്കുടി പി.പി സതീശന്‍ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് വാഹനത്തില്‍ നിന്നും പിടികൂടിയത്.