പുല്‍പ്പള്ളി മരക്കടവില്‍ പുലി സാന്നിധ്യം

0

മരക്കടവ് തീരദേശപാതയ്ക്ക് സമീപം മാവേലി പുത്തന്‍പുരയില്‍ ബെന്നിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപമാണ് രാത്രി 11.30ഓടെ പുലിയെത്തിയത്. വീടിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നത് വീട്ടുകാര്‍ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നതിനിടെയാണ് വീടിന് സമീപം പുലിയെത്തിയ ദൃശ്യങ്ങള്‍ കാണുന്നത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് തിരച്ചില്‍ നടത്തി. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി മരക്കടവിലെ മുണ്ടപ്ലാക്കലിന്റെ കൂട്ടില്‍കെട്ടിയിരുന്ന വളര്‍ത്തുനായയെ പുലി പിടികൂടിക്കൊണ്ടിപോയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കബനിഗിരി, മരക്കടവ് പ്രദേശങ്ങളിലിറങ്ങി മൂന്ന് ആടുകളെ കൊല്ലുകയും ഒരു പശുവിനെയും വളര്‍ത്തുനായയേയും ആക്രമിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!