സേവാഭാരതിയുടെ സേവനം മഹനീയം:അഡ്വ: പി എസ് ശ്രീധരന്‍ പിള്ള

0

സമൂഹത്തിന് വേണ്ടി സേവാ ഭാരതി പ്രവര്‍ത്തകര്‍ നടത്തുന്ന സേവനം മഹനിയെമെന്നും ,പൂതാടിയിലെ ഭൂരഹിതരായ നാല് കുടുംബങ്ങള്‍ക്ക് വേണ്ടി സൗജന്യമായി ഭൂമി നല്‍്കിയ കാടങ്കുളം രാഘവന്‍ സമൂഹത്തിന് മാതൃകയാണന്നും ഗോവ ഗവര്‍ണര്‍ അഡ്വ: പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.ദേശീയ സേവാഭാരതി പൂതാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്യുന്ന സേവന പരിപാടി കേണിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേണിച്ചിറ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ഭൂരഹിതരായ പൂതാടി പഞ്ചായത്തിലെ നാല് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖ ഗവര്‍ണര്‍ കൈമാറി.ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ വിതരണവും നടത്തി.സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ പി മോഹന്‍ദാസ് , സജി ശങ്കര്‍ , പി കെ ദിനേശന്‍ , ജയ്‌സണ്‍ വി ജോസ് , നീതു ജയ്‌സണ്‍ , തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!