ആ..ഭാഗ്യവാനെ ഇന്നറിയാം…ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും.

0

ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒന്നാം സമ്മാനം നറുക്കെടുക്കും. 25 കോടിരൂപയാണ് ഇക്കുറി ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.

ഇന്നലെ വൈകുന്നേരംവരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില. 65 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചതെങ്കിലും ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി വീണ്ടും അച്ചടിച്ചു. ഏകദേശം ഒരു ലക്ഷം ടിക്കറ്റുകള്‍കൂടി മാത്രമാണ് ഇനി ശേഷിക്കുന്നത്. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!