മികച്ച അവതാരകനുള്ള കലാകേളി പുരസ്‌കാരം റാഷിദ് മുഹമ്മദിന്.
മികച്ച അവതാരകനുള്ള കലാകേളി പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ റാഷിദ് മുഹമ്മദിന്.ഹൗസ് ഫുള്‍ സിനിമ ടാക്കീസ് കലാസാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ മികച്ച അവതാരകനുള്ള കലാകേളി പുരസ്‌കാരം വയനാട് വിഷന്‍ ചാനല്‍ അവതാരകന്‍ റാഷിദ് മുഹമ്മദ് ഏറ്റുവാങ്ങി.കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ വിനോദ് കോവൂരാണ് പുരസ്‌കാരം സമ്മാനിച്ചത്.സലാം കല്‍പ്പറ്റ,മാരാര്‍ മംഗലത്ത്,ചെക്കന്‍ സിനിമയുടെ സംവിധായകന്‍ ഷാഫി എപ്പിക്കാട് തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു