അര കിലോ കഞ്ചാവുമായി ഒറീസ സ്വദേശി മുത്തങ്ങയില്‍ പിടിയില്‍
സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന അര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അധികൃതര്‍ പിടികൂടി. ജയന്ത് മൊഹന്ദി(28) ആണ് പിടിയിലായത്.മൈസൂരുവില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ്സില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.ജയന്ത് മൊഹന്ദിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി വിജയകുമാര്‍, എം ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി ഇ ചാള്‍സ് കുട്ടി, വി സി നിഷാദ്, റ്റി ജി പ്രസന്ന, അഖില എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.