ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലിയുമായാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.കല്‍പറ്റ, ബത്തേരി ,മാനന്തവാടി താലൂക്കുകളില്‍ നിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തിന് സമീപം ഒത്ത് ചേര്‍ന്ന് നടത്തിയ ഐക്യദാര്‍ഢ്യറാലി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കല്‍പ്പറ്റയില്‍ സമാപിച്ചു. ഐക്യദാര്‍ഢ്യ റാലി കാക്കവയലില്‍ ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ബൈക്ക് റാലിയുമായി ഐക്യദാര്‍ഢ്യം നടത്തിയ സംഷാദ് മരക്കാറിനെയും യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അഭിനന്ദിച്ചു