സന്തോഷത്തിന്റെയും പൂക്കളുടെയും നഗരമായ ബത്തേരിയുടെ മാറ്റ്കൂട്ടാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയത് ഒന്നരയേക്കര്‍ ചെണ്ടുമല്ലിപ്പാടം. കൊഴുവണ സ്വദേശിയും യുവകര്‍ഷകനുമായ വടക്കേക്കര വിപിന്‍മത്തായിയും, സുല്‍ത്താന്‍ബത്തേരി പുതിയകുന്നത്ത് മിനിരാജഗോപാലും ചേര്‍ന്നായിരുന്നു ചെണ്ടുമല്ലിപ്പാടം തീര്‍ത്തത്. ഓണത്തോട് അനുബന്ധിച്ച് ഇറക്കിയ പൂകൃഷി ഉത്രാടദിനത്തോടെ പൂക്കള്‍ പൂര്‍ണ്ണമായും വിളവെടുക്കുകയും ചെയ്തു.
സന്തോഷത്തിന്റെയും വൃത്തിയുടെയും പൂക്കളുടെയും നഗരത്തിന് മാറ്റുകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകൂടെ കൂട്ടായ്മയില്‍ സുഹൃത്തുക്കളായ വിപിന്‍മത്തായിയും, മിനിരാജഗോപാലും ചേര്‍ന്ന് ടൗണിനോട് ചേര്‍ന്ന് ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയിത്. അസംപ്ഷന്‍ സ്‌കൂളിനോട് ചേര്‍ന്ന് ഒന്നരയേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ ചെണ്ടുമല്ലിപൂക്കള്‍ കൃഷിചെയ്തത്. പൂത്താലം പോലെയെന്‍ബത്തേരി എന്നപേരില്‍ മഞ്ഞയും, വെള്ളയും, ഓറഞ്ചുനിറങ്ങളിലുള്ള 2800-ാളം ചെണ്ടുമല്ലിയാണ് ഇവര്‍ കൃഷിഇറക്കിയത്. കൂടാതെ തുമ്പ, മുക്കുറ്റി, ഞാങ്ങലി, സ്വര്‍ണമുടി, ഓണപ്പൂ, കാക്കപ്പൂ അടക്കം നാടന്‍ ഓണപ്പൂക്കളും ഇവര്‍ കൃഷിയിറക്കിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് പൂപ്പാടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. കൃഷിവകുപ്പിന്റെയും നഗരസഭയുടെ പൂര്‍ണ്ണ പിന്തുണയോടെ ചെയ്ത ചെണ്ടുമല്ലിപൂക്കള്‍ ഉത്രാടദിനത്തോടെ പൂര്‍ണ്ണമായും വിളവെടുക്കുകയും ചെയ്തു.