ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ ടൗണുകളില്‍ഒറ്റപ്പെട്ടുപോയവര്‍ക്കായി തെരുവോണം സംഘടിപ്പിച്ച് സുല്‍ത്താന്‍ ബത്തേരി ഓര്‍മ്മക്കൂട്ടവും ടീംമിഷന്‍ സുല്‍ത്താന്‍ബത്തേരിയും . ഇതരസംസ്ഥാനക്കാര്‍ക്കും, തെരുവില്‍ ഒറ്റപ്പെട്ടവര്‍ക്കും ആശുപത്രികളില്‍ രോഗീകൂട്ടിരിപ്പുകാര്‍ക്കുമായാണ് തെരുവോണസദ്യയൊരുക്കിയത്. 400-ാളം പേര്‍ തെരുവോണത്തില്‍ പങ്കാളികളായി.
അവിയല്‍, തോരന്‍, എരിശ്ശേരി, കൂട്ടുകറി, ഓലന്‍, പപ്പടം, അടപ്രഥമന്‍ അടക്കം 16 കൂട്ടം കറികളുമായാണ് ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന് പൂര്‍വ്വവിദ്യാര്‍ഥികൂട്ടായ്മയായ ഓര്‍മ്മക്കൂട്ടവും ടീംമിഷന്‍സുല്‍ത്താന്‍ബത്തേരിയും സംയുക്തമായി യുവശബ്ദം കൂട്ടായ്മയുടെ സഹകരണത്തോടെ തെരുവോണം സംഘടിപ്പിച്ചത്. തിരുവോണ നാളില്‍ ടൗണില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ആസുപത്രികളിലെ രോഗീ കൂട്ടിരിപ്പുകാര്‍ക്കും മറ്റുമായാണ് തെരുവോണം സംഘടിപ്പിച്ചത്. സുല്‍്ത്താന്‍ ബത്തേരി ഗാന്ധിജംഗ്ഷനില്‍ സംഘടിപ്പിച്ച തെരുവോണത്തില്‍ 400-ാളം പേര്‍ പങ്കെടുത്തു. തെരുവോണത്തിന്റെ ഭാഗമായി പങ്കെടുത്തവര്‍ ഓണപ്പാട്ടുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ദേയമായി. തെരുവോണത്തിന്റെ ഭാഗമായി ഓണപ്പൂക്കളവും തീര്‍ത്തിരുന്നു. പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സിപൗലോസ, കൗണ്‍സിലര്‍മാരായ സി കെ ഹാരിഫ്, പി സംഷാദ്, പ്രമോദ്്്, ബത്തേി പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ബെന്നി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാര്യ രംഗങ്ങളിലുള്ളവര്‍, ഡോക്ടര്‍മാരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. തെരുവോണ പരിപാടിക്ക് കെ. ഗോപകുമാര്‍, ഡോ. സലിം, നിസാം പള്ളിയാല്‍, നദീര്‍, സോണി, സുരേഷ് ബാബു, ഷമീര്‍ ചേനക്കല്‍ തുടങ്ങി നിരവധിയാളുകള്‍ നേതൃത്വം നല്‍കി. ഇത് നാലാംതവണയാണ് സുല്‍ത്താന്‍ബ്്്ത്തേരിയില്‍ തെരുവോണം സംഘടിപ്പിക്കുന്നത്.