ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന യുഡിഎഫ് പ്രക്ഷോഭ റാലി ജൂലൈ ഒന്നിന് ബത്തേരിയില്‍. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ദേശീയ സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കോട്ടക്കുന്നില്‍ നിന്നും വൈകിട്ട് 4 ന് ആരംഭിക്കുന്ന റാലിയെ തുടര്‍ന്ന് ഗാന്ധിജംഗ്ഷനില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നും നേതാക്കള്‍.വന്യജീവിസങ്കേതങ്ങള്‍ക്കു ചുറ്റും ഒരുകിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീംകോടതി വിധി പുനപരിശോധിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് റാലി.
രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് ബത്തേരിയില്‍ പ്രക്ഷോഭറാലി സംഘടിപ്പിക്കുന്നത്. കോട്ടക്കുന്നില്‍ നിന്നും വൈകിട്ട് നാല് മണിക്കാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് ഗാന്ധിജംഗ്ഷന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കുമെന്നും നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിറ്റാണ്ടുകളായി വയനാട്ടില്‍ കൃഷിചെയ്തും കാടിനെ സംരക്ഷിച്ചും ജീവിച്ചുവരുന്ന ജനങ്ങളെ ഇറക്കിവിടാനുളള തീരുമാനത്തില്‍ കര്‍ഷക ജനതയുടെ ആശങ്കയകറ്റുംവരെ യുഡിഎഫ് പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.