തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഓണസമ്മാനം വിതരണം ചെയ്തു
തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനം വിതരണം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം 100 ദിവസം പൂര്‍ത്തീകരിച്ച 6805 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ഓണം ബോണസ് വിതരണോത്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയഭാരതി അധ്യക്ഷയായിരുന്നു.ജനപ്രതിധികളായ കെ വി വിജോള്‍,പി കല്യാണി,ജോയ്‌സി ഷാജു,പി ചന്ദ്രന്‍,അമീന്‍ പി. കെ,ഇന്ദിര പ്രേമചന്ദ്രന്‍, വിമല ബി. എം വി ബാലന്‍,അബ്ദുല്‍ അസീസ്,സല്‍മ മോയിന്‍,രമ്യ താരേഷ് എന്നിവര്‍ സംസാരിച്ചു.
തിരുനെല്ലി,തൊണ്ടര്‍നാട്,വെള്ളമുണ്ട,എടവക,തവിഞ്ഞാല്‍ പഞ്ചായത്തുകളിലായി 6805000രൂപ വിതരണം ചെയ്തു.125138 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.17300 കുടുംബങ്ങള്‍ക്ക് എംജിഎന്‍ആര്‍ജിഎസ് പദ്ധതിയില്‍ തൊഴില്‍ ലഭിച്ചു.