റിപ്പണ്‍ കാന്തന്‍പാറ ഭാഗത്ത് ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയരണ്ട് പേരെ എക്‌സൈസ് പിടികൂടി.
മൂപ്പെനാട് റിപ്പണ്‍ ചീനിക്കാ പറമ്പില്‍ വീട്ടില്‍ ജമാല്‍ സി.കെ (40),കോഴിക്കോട് ഫറൂഖ് സ്വദേശി ഷംസീര്‍ എ. കെ എന്നിവരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് വി പി യും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്ത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.പ്രതികളെ കല്‍പ്പറ്റ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പാര്‍ട്ടിയില്‍ പ്രിവന്റ്റീവ് ഓഫീസര്‍ രഘു, ജോണി സിഇഒ ബിന്ദു, പിന്റോ ജോണ്‍, എക്‌സൈസ് ഡ്രൈവര്‍ സജീവ് എന്നിവര്‍ ഉണ്ടായിരുന്നു.