ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ 

0

ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 16 രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കോളേജില്‍ നേരിട്ടോ, http://www.ihrdadmissions.org എന്ന ഐ.എച്ച്.ആര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പി ക്കാവുന്നതാണ്. ഫോണ്‍: 8547005060, 9567375960.

നാഷണല്‍ ലോക് അദാലത്ത് മാറ്റിവെച്ചു

മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 11 ന് നടത്താനിരുന്ന നാഷണല്‍ ലോക് അദാലത്തും, അതോടനുബന്ധിച്ച് മജിസ്ട്രേറ്റ് കോടതികളില്‍ നടത്താനിരുന്ന സ്പെഷ്യല്‍ സിറ്റിംങും മാറ്റിവെച്ചതായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

പരീക്ഷ മാറ്റി

ഇ ഓഫീസ് പ്രൊജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറുടെ ഒഴിവിലേയ്ക്ക് സെപ്തംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചതായി ഐ.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന മാതൃയാനം പദ്ധതിയുടെ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫോം സെപ്തംബര്‍ 10 മുതല്‍ 27 ന് വൈകീട്ട് 5 വരെ ലഭിക്കും. സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ ഫോം സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിന് ടെണ്ടര്‍ തുറക്കുന്നതാണ്. ഫോണ്‍: 04936 206768.
വൈദ്യുതി മുടങ്ങും

സുല്‍ത്താന്‍ ബത്തേരി 66 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബത്തേരി സെക്ഷനു കീഴിലെ പ്രദേശങ്ങളില്‍ ശനി രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പുല്‍പ്പള്ളി ടൗണ്‍, പുല്‍പ്പള്ളി ഹോസ്പിറ്റല്‍ പരിസരം, അനശ്വര ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക്

അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാഗപതി രീതിയില്‍ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതല്‍ 5 ഇലകളോട് കൂടിയ പന്നിയൂര്‍ 5, പന്നിയൂര്‍ 8 എന്നീ ചെടികളാണ് കൂട് ഒന്നിന് 25 രൂപ നിരക്കില്‍ തയ്യാറാക്കിയിരിക്കുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ വടുവന്‍ചാല്‍ റോഡിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കുക.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പുഞ്ചവയൽ, പനമരം വിജയ കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!