മുഫീദയുടെ മരണം. എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്

0

പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി എസ് ഡി പി ഐ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് തരുവണയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.തുടര്‍ന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി പോലീസ് നീങ്ങുകയാണെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തും.സി.പി ഐ (എം), ഡി വൈ എഫ് ഐ സംഘടനാ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഭരണസ്വാധീനമുപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ അനുവദിക്കില്ല. ആത്മഹത്യാശ്രമം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുഫീദയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ സമര രംഗത്തുണ്ടാവുമെന്നും ഭാരവാഹികളായ പി.കെ.നൗഫല്‍, എ ഉബൈദ് ,പി മുനീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!