പ്രായം തളര്‍ത്താത്ത മനസിന്റെ കരുത്തുമായി പപ്പടം ഉണ്ടാക്കി ജീവിക്കുന്ന പത്മാവതിയമ്മ

ശരത്ത് ബാബു

0

പപ്പടം ഇല്ലാതെ എന്ത് ഓണസദ്യ. പ്രായം തളര്‍ത്താത്ത മനസിന്റെ കരുത്തുമായി പപ്പടം ഉണ്ടാക്കുന്ന തിരക്കിലാണ് ആറുവാള്‍ പുത്തന്‍വീട്ടില്‍ പത്മാവതിയമ്മ. കമ്പനികള്‍ ഇറക്കുന്ന മെഷീന്‍ പപ്പടങ്ങള്‍ വിലസുന്ന ഈ കാലത്തും തന്റെ സ്വന്തം കയ്യാല്‍ നിര്‍മ്മിച്ച പപ്പടവുമായി വീടുകള്‍ കയറി ഇറങ്ങുകയാണ് ഇവര്‍.തന്റെ അച്ഛന്‍ സുബ്രഹ്‌മണ്യന്റെയും അമ്മ ലക്ഷ്മിയുടെയും പാരമ്പര്യമായ പപ്പട നിര്‍മ്മാണ തൊഴില്‍ ഏറ്റെടുക്കുകയായിരുന്നു പത്മാവതി അമ്മ. 31 വര്‍ഷങ്ങള്‍ക് മുന്‍പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം തന്റെ 6 പെണ്‍ മക്കളില്‍ 4 പേരെ കെട്ടിച്ചയച്ചതും ഇതേ തൊഴില്‍ ചെയ്താണ്. ചെറുപ്പം മുതലേ പപ്പടം നിര്‍മാണം കണ്ട് പഠിച്ചു, പിന്നീടത് ഉണ്ടാക്കി തുടങ്ങി. ചെറുപ്പം മുതല്‍ തുടങ്ങിയ പപ്പട നിര്‍മാണം ഇപ്പോള്‍ 78 വയസില്‍ എത്തിനില്‍ക്കുമ്പോഴും 24 വയസ്സിന്റെ ചുറുചുറുക്കും, കാര്യക്ഷമതയും കൈമുതലായുണ്ട്. 17 വര്‍ഷം മുമ്പ് ഉണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ചെറിയ ക്ഷതം സംഭവിച്ചപ്പോഴെടുത്ത ചെറിയ ഇടവേള ഒഴിച്ചാല്‍ ബാക്കി കാലമത്രയും ഇതേ തൊഴിലിലായിരുന്നു ഇവ.ര്‍ അതിനാല്‍ തന്നെ തന്റെ മരുന്നിനും വീട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കും ആരെയും ആശ്രയിക്കേണ്ടതില്ല എന്നും പത്മാവതിയമ്മ അഭിമാനത്തോടെ പറയും.
മസാല പപ്പടം, വലിയ പപ്പടം, ചെറിയ പപ്പടം, അങ്ങനെ പലതരത്തിലും വലിപ്പത്തിലും ഉള്ള പപ്പടങ്ങള്‍ തന്റെ ഷെഡ്ഡില്‍ തന്നെ നിര്‍മ്മിക്കും. പൂര്‍ണ്ണമായും കൈ കൊണ്ടാണ് പപ്പടങ്ങള്‍ നിര്‍മ്മിക്കുന്നത്. തന്റെ ഇളയ മകള്‍ ഇന്ദിരയുടെ പേരാണ് പപ്പടത്തിന് ഇട്ടിരിക്കുന്നത്. എള്ള്, ജീരകം, മുളക് പൊടി, കുരുമുളക് പൊടി, വെളുതുള്ളി എന്നിവ ചേര്‍ത്തു നിര്‍മിക്കുന്ന പപ്പടത്തിന് ആവശ്യക്കാര്‍ ഏറെയാണ്. പ്രായം കുടിയതിനാല്‍ അമ്മയെ സഹായിക്കാന്‍ മകള്‍ ജാനകിയും കുടെയുണ്ട്. ഒരു കിലോ ഉഴുന്ന് പൊടിയില്‍ നിന്ന് 200 പപ്പടം വരെ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. വീടുകള്‍ തോറും നടന്നു പപ്പടം വില്‍ക്കുന്നതിന് പുറമേ നഗരങ്ങളിലെ ചില കടകളിലും വര്‍ഷങ്ങളായി പപ്പടങ്ങള്‍ എത്തിക്കാറുണ്ട്.
് തിനാറാം മൈല്‍, പടിഞ്ഞാറത്തറ, പാലിയാണ,തരുവണ എന്നിവിടങ്ങളിലെ വീടുകളിലാണ് സ്ഥിരമായി പപ്പടം എത്തിക്കുന്നത്. തൂക്ക് പപ്പടം വിപണിയില്‍ ഇറങ്ങിയതിനാല്‍ കച്ചവടം കുറവാണെന്നും ഇപ്പോള്‍ ഓണത്തിന്റെ സീസണ്‍ ആയതിനാല്‍ പ്രതീക്ഷ ഉണ്ടെന്നും ഇവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!