ഓണമെത്തിയിട്ടും ഓണറേറിയം ലഭിക്കാതെ ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍

0

ഓണം വിളിപ്പാടകലെ എത്തിയിട്ടും കോരന് കുമ്പിളില്‍ കഞ്ഞിതന്നെ എന്ന അവസ്ഥയാണ് ജില്ലയിലെയും സംസ്ഥാനത്തെയും ആശാവര്‍ക്കര്‍മാരുടെ ഇപ്പോഴത്തെ അവസ്ഥ.രണ്ട് വര്‍ഷത്തെ കൊവിഡ് അടച്ചിടലിന് ശേഷം നാടും നഗരവും ഓണ തിമിര്‍പ്പില്‍ ആറാടുമ്പോള്‍ രണ്ട് മാസത്തെ ഓണറേറിയം ലഭിക്കാതെ എങ്ങനെ ഓണമുണ്ണുമെന്ന ആശങ്കയിലാണ് ജില്ലയിലെ 850 ലധികം വരുന്ന ആശാ വര്‍ക്കര്‍മാര്‍. ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ദൈനം ദിനം നടത്തിവരുന്നവരാണ് ആശാവര്‍ക്കര്‍മാര്‍.ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ത്രിതല പഞ്ചായത്തുകള്‍ ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളും കൃത്യതയോടെ ചെയ്യുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഓണത്തിന് ബോണസും മറ്റ് അലവന്‍സുകളും നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ആശാവര്‍ക്കര്‍മാര്‍ ഓണറേറിയം ലഭിക്കാതയതോടെ ഓണനാളില്‍ വറുതിയുടെ നടുവിലായിരിക്കുമെന്ന കാര്യം ഉറപ്പ്.ഊര്മിത്രം അടക്കം ജില്ലയില്‍ 850 തിലധികം ആശാവര്‍ക്കര്‍മാരാണ് ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായത്.അതെ സമയം അനുവദിക്കപ്പെട്ട മുഴുവന്‍ തുകയും ആശമാരുടെ അകൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അടുത്ത ദിവസംതന്നെ മുഴുവന്‍ തുകയും എത്തുമെന്നും എന്‍.എച്ച്.എം. അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!