മുട്ടില്‍ മരം മുറി പ്രതികള്‍ക്ക് ജാമ്യം

0

മുട്ടില്‍മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സാഹോദരന്മാര്‍ക്ക് ജാമ്യം ലഭിച്ചു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. 60 ദിവസത്തിനുശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍ (46), ആന്റോ അഗസ്റ്റിന്‍(32), ജോസുകുട്ടി അഗസ്റ്റിന്‍(37), ഇവരുടെ ഡ്രൈവര്‍ വിനീഷ്(30) എന്നിവര്‍ക്കാണ് ജാമ്യം. മീനങ്ങാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടും, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നുമാണ് ജാമ്യവ്യവസ്ഥ.മരംമുറിയുമായിബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത മറ്റൊരു കേസിലും, വനംവകുപ്പെടുത്ത് കേസുകളിലും ജാമ്യം ലഭിക്കാനുണ്ട്. ഇതിലും ജ്യാമ്യംകിട്ടിയാല്‍ മാത്രമേ മാനന്തവാടി ജില്ലാജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക്് പുറത്തിറങ്ങാന്‍ കഴിയുകയുള്ളു. കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയ കേസിലാണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കീഴ്ക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ബത്തേരി കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കായി അഡ്വ. സജിവര്‍ഗീസാണ് കോടതിയില്‍ ഹാജരായത്. അതേസമയം കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷിനിലായ വനംവകുപ്പ് ജീവനക്കാരെ തിരി്ച്ചെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!