ചൂഷണം ഒഴിവാക്കാന്‍ കര്‍ഷകന്റെ കോഴിക്കട

0

ജില്ലയിലെ കോഴി കര്‍ഷകരുടെ സംഘടനയായ അഗ്രികള്‍ച്ചറല്‍ പൗള്‍ട്രിഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൂതാടി പഞ്ചായത്തിലെ സൊസൈറ്റിക്കവലയില്‍ 25 -ഓളം കോഴികര്‍ഷകര്‍ ചേര്‍ന്നാണ് കര്‍ഷകന്റെ കോഴിക്കട ആരംഭിച്ചത്. കോഴി കര്‍ഷകരുടെ ചിക്കന്‍ സ്റ്റാള്‍ കോഴിയിറച്ചി ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് നേരിട്ട ്എത്തിക്കുക ലക്ഷ്യം കര്‍ണ്ണാടക തമിഴ്‌നാട് ലോബികളുടേയും ഇടനിലക്കാരുടേയും ചൂഷണത്തില്‍ നിന്നും മുക്തരായി , കോഴി കര്‍ഷകര്‍ക്ക് അധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുക എന്നതാണ് ലക്ഷ്വമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.കാഴി കര്‍ഷകര്‍ ഏറ്റവും അധികം ചൂഷണത്തിന് ഇരയാവുന്നത് ഇടനിലക്കാരില്‍ നിന്നാണ് . കര്‍ഷകര്‍ നേരിട്ട് കട നടത്തുന്നതോടെ ഈ ചൂഷണത്തിന് പരിഹാരമാവും , ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ കട ആരംഭിച്ചതെന്നും . വിവിധ പ്രദേശങ്ങളിലേക്ക് ഔട്ട് ലെറ്റുകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്നും ഫാര്‍മേഴ്‌സ് സൊസേറ്റി അംഗങ്ങള്‍ പറഞ്ഞു .
ഇന്നത്തെ മാര്‍ക്കറ്റ് വില കോഴിയിറച്ചിക്ക് 170 രൂപയാണ് എന്നാല്‍ കര്‍ഷകരുടെ കടയില്‍ 139 രൂപക്കാണ് കോഴിയിറച്ചി നല്കുന്നത്.പൂതാടി പഞ്ചായത്തംഗം മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു . കോഴി കര്‍ഷകരായ റെജി വാകേരി , ബിജു പുല്‍പ്പള്ളി , സിബി കല്ലൂര്‍ക്കുന്ന് . ബിനു പുളിയംമാക്കല്‍ , സുജിത്ത് , ഷമീര്‍ ,അനില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!