കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മാല്യന്യ മുക്തമാക്കാന്‍ ഇനി മൊബൈല്‍ ആപ്പും ഹരിത കേരള മിഷനും

0

ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവരുമായി സഹകരിച്ചാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ആപ്പിന് രൂപം കൊടുത്തത്.പഞ്ചായത്ത് തല ഉദ്ഘാടനംപള്ളിക്കുന്ന് ടൗണില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിര്‍വ്വഹിച്ചു.കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെപൊതുജനങ്ങളെ നേരിട്ട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്ന തരത്തില്‍ പരാതി പരിഹാര സെല്‍ എന്ന നിലയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള മാലിന്യങ്ങളുടെ ഉല്‍പാദന ശേഖരണ കൈമാറ്റ സംസ്‌കരണ രീതി മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും.നവ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഹരിതമിത്രം ആപ്ലിക്കേഷനെ കുറിച്ചുള്ള വിശദീകരണം നല്‍കിയ ശേഷം പള്ളിക്കുന്ന് ടൗണില്‍ വെച്ച് ക്യു ആര്‍ കോഡ് പതിപ്പിച്ച് ആദ്യ മാലിന്യ ശേഖരണം നടത്തിയാണ് പദ്ധതിക്ക് തുടക്കമായത്.ക്യു ആര്‍ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഈ സംവിധാനത്തിലൂടെ അറിയിക്കാനും നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!